വിഷൻ ഇരിങ്ങാലക്കുട ഓൺലൈൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

610
Advertisement

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലത്തെ അറിവും ആസ്വാദനവും ലക്ഷ്യമാക്കി വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഓൺലൈൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു .ഏപ്രിൽ 30 മുതൽ മെയ് 3 വരെ രാവിലെ 10 മുതൽ 12 വരെയാണ് കലാമത്സരങ്ങൾ നടക്കുക . പ്രശ്‍നോത്തരി ,കവിതാലാപനം ,നാടൻപാട്ട് ,നൃത്തം, ചലച്ചിത്രഗാനം എന്നിവയിലാണ് മത്സരങ്ങൾ നടക്കുന്നത് .കൂടാതെ മൂന്ന് മാസം മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെയും 80 വയസ്സിന് മുകളിലുള്ളവരുടെ പുഞ്ചിരി മത്സരവും, ‘എൻറെ ലോക്ക് ഡൗൺ അനുഭവങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഉപന്യാസ കവിതാരചന മത്സരങ്ങളും നടത്തുന്നുണ്ട്.മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കോർഡിനേറ്റർമാരുമായി ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യേണ്ടതാണ് . എല്ലാ മത്സരങ്ങളും ഓൺലൈൻ ആയിട്ടായിരിക്കും സംഘടിപ്പിക്കുക .വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക .

Advertisement