അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം

303

പടിയൂര്‍ : അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തോടനുബന്ധിച്ച് പടിയൂര്‍ പഞ്ചായത്തില്‍ ബോധവത്കരണ റാലി സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സമാജം സ്‌കൂളിലെ എന്‍.എസ്.എസ്സ് വളണ്ടിയര്‍ വിദ്യാര്‍ത്ഥികള്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച റാലി പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന്‍ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങളെ നേരിടാന്‍ മുന്‍ഗണനാ പട്ടികയോടെ ഒരുക്കങ്ങള്‍ നടത്തുമെന്നും പരമ്പരാഗത അറിവുകളും സംയോജിപ്പിച്ച് പദ്ധതികള്‍ തയാറാക്കുമെന്നും സി.എസ്. സുധന്‍ പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. സുബീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച റാലി എടതിരിഞ്ഞി സെന്ററില്‍ സമാപനം കുറിച്ചു.

.

Advertisement