വാശിയേറിയ മത്സരത്തില്‍ അവിട്ടത്തൂര്‍ സഹകരണ ബാങ്ക് ഇടതുപക്ഷം നിലനിര്‍ത്തി

303
Advertisement

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും 400 മുതല്‍ 500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു .സഹകരണ സംരക്ഷണ മുന്നണിയുടെ ബാനറില്‍ ഇടതു മുന്നണിയെ നേരിട്ടത്് കോണ്‍ഗ്രസ്സ് ,ബി.ജെ.പി അവിശുദ്ധ സഖ്യമായിരുന്നുവെന്നു ശക്തമായ ആക്ഷേപമുണ്ടായിരുന്നു .നിലവിലുള്ള പ്രസിഡന്റ് കെ എല്‍ ജോസ് മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയും , നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ തോമസ് കോലംങ്കണ്ണിയുടെനേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയും തമ്മിലായിരുന്നു മത്സരം നടന്നത്. ഇടതു പാനലില്‍ നിന്നും ധന്യ മനോജ് (1698 ), നിലവിലുള്ള പ്രസിഡന്റ് ജോസ് മാസ്റ്റര്‍ (1692 ) എന്നിവര്‍ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചപ്പോള്‍ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ തോമസ് കോലംങ്കണ്ണി 1253വോട്ട് നേടി. വിജയത്തെ തുടര്‍ന്ന് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി.

Advertisement