ഔസേപ്പ് മാസ്റ്ററുടെ സ്മരണ പുതുക്കി സി പി എം

212
Advertisement

സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയും ,മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ ആറാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും കാര്‍ഷിക ആദരണ സദസ്സും സംഘടിപ്പിച്ചു .സി പി എം പുല്ലൂര്‍,മുരിയാട് ലോക്കല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പുല്ലൂര്‍ സഹകരണ ഹാളില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനം സി പി എം ജില്ലാ സെക്രട്ടറിയേറ്റ്‌അംഗം പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .കെ പി ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .മുരിയാട് പഞ്ചായത്തിലെ കാര്‍ഷിക കൂട്ടായ്മകളായ തുഷാര ,മംഗള ഗ്രുപ്പുകള്‍ക്കു കാര്‍ഷിക അവാര്‍ഡുകള്‍ സമര്‍പ്പിച്ചു .കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി എസ് സജീവന്‍ മാസ്റ്റര്‍ ,ടി ജി ശങ്കര നാരായണന്‍ ,സുരേഷ് ബാബു ,ടി എം മോഹനന്‍, കെ പി പ്രശാന്ത് ,കെ വി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു .ശശിധരന്‍ തേറാട്ടില്‍ സ്വാഗതവും ലളിതാ ബാലന്‍ നന്ദിയും പറഞ്ഞു

Advertisement