പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍

427
ഇരിങ്ങാലക്കുട – പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍ക്കാണ് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയ ചുമതല.മുകുന്ദപുരം താലൂക്കിന് ഒരുസര്‍വേയര്‍ മാത്രമാണുളളത്. അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനായുള്ള പൊതുഅപേക്ഷകര്‍ക്ക്‌ ഒരുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. റോഡുകളും തോടുകളും കുളങ്ങളും ഉള്‍പ്പടെ പുറമ്പോക്ക് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയത്തിനായുള്ള അപേക്ഷകള്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവിന്‍കീഴിലാണ് ഇപ്പോള്‍ തീര്‍പ്പാക്കപ്പെടുന്നത്.ജോലിത്തിരക്ക് മൂലം താലൂക്ക് സര്‍വേയറുടെ സേവനം സമയബന്ധിതമായി ലഭിക്കാത്തതിനാല്‍ പുറമ്പോക്ക് കുളങ്ങളുടെയുള്‍പ്പടെയുള്ളവയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച്‌ നവീകരണം നടത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്.ഇത് വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കും.ഇതേ കാരണത്താല്‍ വിവിധങ്ങളായപദ്ധതി വിഹിങ്ങള്‍  ചെലവഴിക്കാന്‍ സാധിക്കാത്ത മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ഏറെയാണ്. റോഡുകളുള്‍പ്പെടെയുളളവയുടെ ആസ്തിവിവരങ്ങള്‍ സബ്ഡിവിഷന്‍ ചെയ്ത് രേഖപ്പെടുത്തി സംരക്ഷിക്കാത്തതിനാല്‍ പുറമ്പോക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സ്വകാര്യ തര്‍ക്കങ്ങളും വ്യവഹാരങ്ങളും മേഖലയില്‍ ഏറിവരുന്നതായും സമ്മേളനം വിലയിരുത്തി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഉഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എം.നൗഷാദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ടി.എസ്.സുരേഷ് സംഘടനാ റിപ്പോര്‍ട്ടവതരിപ്പിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി,ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,വനിതാകമ്മറ്റി സെക്രട്ടറി വി.വി.ഹാപ്പി, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി,എന്‍.വി.നന്ദകുമാര്‍,പി.ബി.മനോജ്കുമാര്‍, സി.കെ.സുഷമ, ഇ.ജി.റാണി,ജില്ലാ പ്രസിഡണ്ട് പി.കെ.ശ്രീരാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പി.കെ.ഉണ്ണികൃഷ്ണന്‍ (പ്രസിഡണ്ട്), എന്‍.വി.വിപിന്‍നാഥ്,സി.കെ.സുഷമ(വൈ.പ്രസിഡണ്ടുമാര്‍), എ.എം.നൗഷാദ്(സെക്രട്ടറി),പി.ബി.മനോജ്കുമാര്‍,ഇ.ജി.റാണി (ജോ.സെക്രട്ടറിമാര്‍),കെ.ജെ.ക്ലീറ്റസ് (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട 21 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
മീന.പി.ടി (പ്രസിഡണ്ട്), സിന്ധ്യ.കെ.കെ (സെക്രട്ടറി) എന്നിവരുള്‍പ്പെട്ട 15 അംഗ ജോയിന്റ് കൗണ്‍സില്‍ മേഖലാ വനിതാകമ്മറ്റിയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
Advertisement