താണിശ്ശേരിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

2898
Advertisement

ഇരിങ്ങാലക്കുട-താണിശ്ശേരിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കാട്ടൂര്‍ പഞ്ചായത്ത് പൊഞ്ഞനത്തെ ലാലുവാണ് (49) മരണപ്പെട്ടത് .ഇന്നലെ താണിശ്ശേരി ഹരിപുരം ക്ഷേത്രത്തോട് ചേര്‍ന്നുള്ള റോഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത് .തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്‌

Advertisement