പട്ടേപ്പാടം റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാമത് ശാഖ ഉദ്ഘാടനം ചെയ്തു

337
Advertisement

കൊറ്റനെല്ലൂര്‍: പട്ടേപ്പാടം റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാമത് ശാഖ തുമ്പൂര്‍ പുത്തന്‍ വെട്ടുവഴി ജംഗ്ഷനില്‍ ബാങ്ക് പ്രസിഡന്റ് ആര്‍.കെ.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ കെ.കെ.ചന്ദ്രശേഖരന്‍, ഖാദര്‍ പട്ടേപ്പാടം, ചീഫ് പ്രമോട്ടറായിരുന്ന ദിവാകരന്‍ ആലയില്‍ എന്നിവര്‍ സംസാരിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍, കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടല്‍ മാണിക്യം ദേവസ്വംബോര്‍ഡ് ചെയര്‍മാനുമായ യു.പ്രദീപ് മേനോന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് സി.ടി.ചാക്കുണ്ണി സ്വാഗതവും ഡയറക്റ്റര്‍ ബോര്‍ഡ് അംഗം ഐ.കെ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

 

Advertisement