മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

317
Advertisement

മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എം. എസ്. എസ് ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം നക്കര കോംപ്ലക്‌സില്‍ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രളയദുരിതാശ്വാസ സഹായവിതരണം ,സ്വയം തൊഴില്‍ പദ്ധതി സഹായ വിതരണം .വിപുലീകരിച്ച പെന്‍ഷന്‍ വിതരണം എന്നിവയുടെ ഉദ്ഘാടനമാണ് സമ്മേളനത്തില്‍ വെച്ച് നടന്നത് .ചടങ്ങില്‍ എം എസ് എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം എം എസ് എസ് ദുബായ് കമ്മിറ്റി സെക്രട്ടറി റഷീദ് അബ്ദു ,സ്വയം തൊഴില്‍ പദ്ധതി സഹായ വിതരണം എ കെ അബ്ദുള്‍ റഹിമാന്‍ ,പി വി അഹമ്മദ്ക്കുട്ടി എന്നിവര്‍ നടത്തി.ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ ഖാദര്‍ തൈവളപ്പില്‍ ,എം എസ് എസ് പുത്തന്‍ച്ചിറ യൂണിറ്റ് പ്രസിഡന്റ് പി ഏ നിസാര്‍ ,തൃശൂര്‍ യൂണിറ്റ് സെക്രട്ടറി സിദ്ദിക്ക് എസ് ,മുകുന്ദപുരം താലൂക്ക് ജോയിന്റ് സെക്രട്ടറി സാലി സജീര്‍ ,എം എസ് എസ് യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എന്‍ എര്‍ഷാദ് ,എം എസ് എസ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി എ നാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എം എസ് എസ് തൃശൂര്‍ ജില്ലാ സെക്രട്ടറി യു എം അബ്ദുല്ലക്കുട്ടി സ്വാഗതവും ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറിപി എ നസീര്‍ നന്ദിയും പറഞ്ഞു

Advertisement