25.9 C
Irinjālakuda
Wednesday, November 30, 2022

Daily Archives: February 15, 2019

മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടയില്‍ യുവാവ് മരിച്ചു

കോണത്ത്ക്കുന്ന് -വൈറ്റില മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടയില്‍ സൈറ്റ്  എഞ്ചിനീയര്‍ മരിച്ചു.രാവിലെ 8.45 നോടെയായിരുന്നു സംഭവം .കോണത്ത്ക്കുന്ന് മനക്കലപ്പടി വളവറ വീട്ടില്‍ ശരത് വി ആര്‍ (23)ആണ് താഴെ വീണ് മരണപ്പെട്ടത് .സംസ്‌ക്കാരം നാളെ...

ക്രൈസ്റ്റ് കോളേജ് ഒ .എസ് .എ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീടം ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച 44-ാമത് ഒ എസ് എ വോളിബോള്‍ ടൂര്‍ണ്ണമെന്റ് കിരീടം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി.സെന്റ് തോമാസ് കോളേജ് പാലായെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത് .

കാത്തിരിപ്പുകേന്ദ്രം സംരക്ഷിക്കണം -ബി ജെ പി

ഭാരതീയ ജനതാ പാര്‍ട്ടി എ കെ പി ജംഗ്ഷന്‍ ബൂത്ത് കമ്മിറ്റി നിര്‍മ്മിച്ച നാരായണന്‍കുട്ടി കര്‍ത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രതിഷേധം പ്രകടിപ്പിച്ചു.ചെമ്മണ്ട-പൊറത്തിശ്ശേരി...

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം -മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇരിങ്ങാലക്കുട-മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.നമ്മള്‍ ഇന്ത്യയെ കണ്ടെത്തി നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യവുമായി എത്തിയ ജനമഹായാത്രയ്ക്ക് ഇരിങ്ങാലക്കുടയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ഇനി വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ്‌സെറ്റ്

താണിശ്ശേരി: കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന്റെ പരിധിയിലുള്ള കാറളം-പടിയൂര്‍ പഞ്ചായത്തുകളിലെ 300 ഏക്കറോളം കൃഷിക്ക് പ്രയോജനപ്രദമായ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ് സെറ്റ് പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്...

താണിശ്ശേരിയില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

താണിശ്ശേരി: കിഴുത്താണി നെടുമ്പുള്ളി സുബ്രഹ്മണ്യന്‍ മകന്‍ ശ്രീജിത്തിനെയാണ്(35) മരിച്ച നിലയില്‍ കണ്ടെത്തിയത്.താണിശ്ശേരി തൃത്താണി ശിവക്ഷേത്രം വക കുളത്തിലാണ് രാവിലെ ക്ഷേത്രം ജീവനക്കാരി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാട്ടൂര്‍ എസ്.ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തില്‍...

ഓസ്‌ട്രേലിയന്‍ ചാട്ട ചിലന്തിയുടെ ബന്ധുവിനെ വയനാട്ടില്‍ നിന്നു കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

  ഇരിങ്ങാലക്കുട : വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാടു വനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ് ജൈവവൈവിദ്ധ്്യഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന പുതിയ ചിലന്തിയെ കണ്ടെത്തിയത്. കൊകാലസ് ലസിനിയ എന്ന പേരാണ് അതിനു...

ടി.എന്‍.ടി.കുറികമ്പനി അടച്ചുപൂട്ടി ഉടമ മുങ്ങി

കരുവന്നൂര്‍: തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. (അനുഗ്രഹ) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറി ഇടപാടുസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി. ജില്ലക്ക് അകത്തുംപുറത്തും നാല്‍പതോളം ബ്രാഞ്ചുകളുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ചിട്ടി സ്ഥാപനമാണ് നിക്ഷേപകരറിയാതെ...

മാപ്രാണം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട ; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാപ്രാണം സ്വദേശി മേച്ചേരി ബേബി മകന്‍ ജിതിന്‍ (25) മരിച്ചു. കൊടുങ്ങല്ലൂര്‍ കാവില്‍ കടവില്‍ വച്ചായിരുന്നു അപകടം. റീന അമ്മയാണ്. . റിബിന്‍, നിധിന്‍ എന്നിവര്‍...

ധീരജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍

ധീരജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts