സ്‌നേഹക്കൂട് താക്കോല്‍ദാനം നടത്തി

270
Advertisement

കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സഹപാഠിക്കൊരു സ്‌നേഹക്കൂട് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉപഹാര സമര്‍പ്പണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല അസീസ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാരായ പ്രമീള ദാസന്‍ ,രാമരാജന്‍ ഐ ഡി ,ഫ്രാന്‍സിസ് മാസ്റ്റര്‍ ,മാനേജര്‍ കാട്ടിക്കുളം,പി ടി എ പ്രസിഡന്റ് എം എസ് സുരേഷ് ,കെ പി മോളി ടീച്ചര്‍ ,ഒ എസ് എ കോര്‍ഡിനേറ്റര്‍ നജേഷ് നകുലന്‍ എന്നിവര്‍ പങ്കെടുത്തു.പ്രിന്‍സിപ്പാള്‍ എം മധുസൂനന്‍ സ്വാഗതവും സ്‌നേഹക്കൂട് കോര്‍ഡിനേറ്റര്‍ പി വി ജോണ്‍സണ്‍ സ്‌നേഹക്കൂട് അവലോകനവും നടത്തി.തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗാനമേള നൃത്തസന്ധ്യയും ഉണ്ടായിരുന്നു

Advertisement