മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ നാടിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കും. ബിഷപ്പ് പോളി കണ്ണൂക്കാടന്‍.

502
Advertisement

ഇരിങ്ങാലക്കുട ; ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്നും നാടിന്റെ വാകസനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഇരിങ്ങാലക്കുട രുപതാ ബിഷപ്പ് പോളി കണ്ണുക്കാടന്‍. എസ്.എന്‍ . ബി എസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത സൗഹാര്‍ദ്ദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒറ്റക്കെട്ടായി നിന്നാല്‍ എത് തിന്മയേയും നേരിട്ട് നന്മയുടെയും ശാന്തിയുടെയും വഴിയിലേക്ക് എത്തി എത്തി ചേരുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ബി.എസ്. സമാജം പ്രസിഡണ്ട് എം.കെ. വിശ്വംഭരന്‍ മുക്കുളം അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഇമാം കബീര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി.കൂടല്‍ മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ എന്‍ എസ്.എ്സ്.. മുകുന്ദപുരം താലൂക്ക് പ്രസിഡണ്ട് അഡ്വ. ഡി. ശങ്കരന്‍കുട്ടി , മുകുന്ദപുരം എസ്.എന്‍.ഡി.പി.യുണിയന്‍ സെക്രട്ടറി പി.കെ. പ്രസന്നന്‍,പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് വി.അര്‍. സുകുമാരന്‍, സമാജം സെക്രച്ചറി രാമാനന്ദന്‍ ചെറാക്കുളം, എം.കെ.ഗോപി മണമാടത്തില്‍, സിബിന്‍ കൂനാക്കംപ്പിളളി എന്നിവര്‍ സംസാരിച്ചു.

Advertisement