എടക്കുളത്ത് സേവാഭാരതി ബോധിനി സേവാ കേന്ദ്രത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിച്ചു

294

ഇരിങ്ങാലക്കുട-എടക്കുളത്ത് ഇരിങ്ങാലക്കുട സേവാഭാരതി ആരംഭിച്ച ബോധിനി സേവാ കേന്ദ്രത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ആര്‍ എസ് എസ് വിഭാഗ് സദസ്യന്‍ കെ ആര്‍ ദേവദാസ് ഉദ്ഘാടനം ചെയ്തു.പിതാവിന്റെ മരണത്തോടെ നിസ്സഹായരായ മാനസികനില തെറ്റിയ അമ്മയേയും, പ്രായപൂര്‍ത്തിയായ മക്കളേയും നാട്ടക്കാരുടേയും ബന്ധുക്കളുടേയും സഹകരണത്തോടെ ഏറ്റെടുക്കാനും അവര്‍ക്ക് താമസ യോഗ്യമായ ഭവനം നിര്‍മ്മിച്ച് കൊടുക്കാനും സേവാഭാരതി മുന്നിട്ടിറങ്ങിയത് തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് RSS വിഭാഗ് സദസ്യന്‍ ശ്രീ KR. ദേവദാസ് അഭിപ്രായപ്പെട്ടു. എടക്കുളത്ത് ഇരിങ്ങാലക്കുട സേവാഭാരതി ആരംഭിച്ച ബോധിനി സേവാ കേന്ദ്രത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവാകേന്ദ്രം പ്രസിഡണ്ട് KM. രാജവര്‍മ്മ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീ സജീവന്‍ പറമ്പില്‍ സേവാസന്ദേശം നല്‍കി. സേവാകേന്ദ്രം സെക്രട്ടറി ശ്രീKസജയ് കുമാര്‍ സ്വാഗതവും, ശ്രീ PK ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് K രവീന്ദ്രന്‍ പദ്ധതി പ്രഖ്യാപനം നടത്തി. PG വിപിന്‍(ഡയറക്ടര്‍ ജനം Tv) TB മുരളി, ശ്രീകാര്‍ത്തികേയന്‍ മാസ്റ്റര്‍, സുബിത ജയകൃഷ്ണന്‍ , മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

 

Advertisement