മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,55,650 രൂപ സമാഹരിച്ചു നൽകി

64
Advertisement

പടിയൂർ: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,55,650 ( ഒരു ലക്ഷത്തി അമ്പത്തിയയ്യായിരത്തി അറുനൂറ്റിയമ്പത് ) രൂപ സമാഹരിച്ചു നൽകി. കുടുംബശ്രീ സി. ഡി. എസിനു കീഴിൽ പ്രവൃത്തിക്കുന്ന 189 അയൽക്കൂട്ടങ്ങളിലെ 3113 മെമ്പർമാർ 50 രൂപ വീതം നൽകിയാണ് ഇത്രയും രൂപ സമാഹരിച്ചത്. പടിയൂർ ഗ്രാമ പഞ്ചായത്തിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എസ്. സുധൻ പ്രൊഫ. കെ. യു. അരുണൻ എം.എൽ.ഏ ക്ക് ചെക്ക് കൈമാറി. പഞ്ചായത്ത്‌ മെമ്പർമാർ, കുടുംബ ശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement