സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണം-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി

359

തളിയക്കോണം പരിസരത്ത് നിലനില്ക്കുന്ന ബി ജെ പി ,ഡി വൈ എഫ് ഐ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്ന് തളിയക്കോണം കോണ്‍ഗ്രസ്സ് മേഖല കമ്മറ്റി ആവശ്യപ്പെട്ടു.തളിയക്കോണത്ത് രാത്രി സമയത്ത് പുറമെ നിന്നു വന്ന് ക്യാമ്പ് ചെയ്യുന്ന ഡി വൈ എഫ് ഐ ,ആര്‍. എസ് .എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം കമ്മറ്റി ,ജനറല്‍ സെക്രട്ടറി എം എസ് സന്തോഷ് അധ്യക്ഷത വഹിച്ചു.ജോസ് കാഞ്ഞിരപ്പള്ളന്‍ ,സിന്ധു അജയന്‍ നെല്‍സണ്‍ ചാക്കോര്യ ,ടോമി എന്നിവര്‍ പ്രസംഗിച്ചു

Advertisement