പൊതു വിദ്യാലയങ്ങൾ മുഴുവൻ ഹൈടെക്ക് ആക്കി മാറ്റി കേരളം

54

ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങൾ മുഴുവൻ ഹൈ ടെക്ക് ആക്കി മാറ്റി കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്‌ഥാനമായി മാറിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികൾ ഹൈ ടെക്ക് ആക്കുന്നതിനായി ലാപ്ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, യു. എസ്. ബി സ്പീക്കർ, മൗണ്ട്ടിങ് അസ്സസറീസ്, സ്ക്രീൻ, ഡി. എസ്. എൽ. ആർ ക്യാമറ, മൾട്ടിഫഗ്ഷൻ പ്രിൻറർ, എച്ച്. ഡി. വെബ്ക്യാം, ടെലിവിഷൻ എന്നിവയെല്ലമാണ് സ്‌ഥാപിച്ചിട്ടുള്ളത്. കൂടാതെ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അദ്ധ്യാപകർക്കായി പ്രത്യേക ഐ. ടി. പരിശീലനവും നൽകിയിട്ടുണ്ട്.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നടത്തി. ഇരിങ്ങാലക്കുട എൽ. എഫ്. സി. എച്ച്. എസ്സിൽ വച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി. ജി. ശങ്കരനാരായണൻ, വാർഡ് കൗൺസിലർ പി. വി. ശിവകുമാർ, ഇരിങ്ങാലക്കുട ഡി. ഇ. ഒ. മനോജ്‌കുമാർ, ഇരിങ്ങാലക്കുട ബി. പി. ഒ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ .റോസ് ലെറ്റ്‌ സ്വാഗതവും പി. ടി. എ. പ്രസിഡന്റ്‌ ജെയ്സൺ കരപ്പറമ്പിൽ നന്ദിയും പറഞ്ഞു

Advertisement