പ്രളയ ദുരിതത്തില്‍പ്പെട്ട 500 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നടത്തി.

304

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട 500 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നടത്തി. ഇരിങ്ങാലക്കുട ഡയമണ്ട് ലയണ്‍സ് ക്ലബ്ബിന്റെ ആതിഥേയത്തില്‍ ടൗണ്‍ ഹാളില്‍ നടത്തിയ കിറ്റ് വിതരണം പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇ.ഡി ദീപക് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് വൈസ് ഗവര്‍ണര്‍മാരായ സാജു പാത്താടന്‍, എ.ഡി ഇഗ്‌നേഷ്യസ്, ജോ.കാബിനറ്റ് സെക്രട്ടറിമാരായ അഡ്വ.കെ.ജി അജയ്കുമാര്‍, പി.സി തോമസ്, എന്‍.രഘുനാഥ്, ഇരിങ്ങാലക്കുട ഡയമണ്ട്‌സ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജിത ബിനോയ് കുഞ്ഞിലികാട്ടില്‍ എന്നിവര്‍ സംസാരിച്ചു.ഷൈനി ഷാജു, സൗമ്യ സംഗീത്, വാസന്തി ചന്ദ്രന്‍ , അമ്പിളി സജീവ്, സ്മിത സുനില്‍ മാലാന്ത്ര, ബിന്ദു സനോജ്, രേഷ്മ സിജീഷ്, ലീന പോളച്ചന്‍ , രേഖ ശ്യാം തുടങ്ങിയവരാണു ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്

 

Advertisement