അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മഹാത്മാഗാന്ധി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജന്മദിനാഘോഷിച്ചു

337
Advertisement

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനാഘോഷിച്ചു.സ്‌കൂള്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യക്കാരന്‍ പി. കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ട്രഷറര്‍ എ സി സുരേഷ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് പി .ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംങ്കണ്ണി സ്‌നേഹോപകാരം നിര്‍വ്വഹിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ കെ വിനയന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി.സംഘാടകസമിതി ചെയര്‍മാന്‍ ജോയ് കോക്കാട്ട് എന്റോവ്‌മെന്റ് വിതരണം നടത്തി.ആര്‍ .എസ് .എ സെക്രട്ടറി കെ. പി ദേവസ്സി ,ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കണ്‍വീനര്‍ എ വി സുരേഷ് നന്ദി പറഞ്ഞു