മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ സ്‌നേഹിക്കാനും അവസരമൊരുക്കി സെന്റ് ജോസഫ്‌സിലെ എന്‍ .എസ് .എസ് കൂട്ടുക്കാര്‍

354
Advertisement

ഇരിങ്ങാലക്കുട-ഒക്ടോബര്‍ 4 അന്തര്‍ദേശീയ അനിമല്‍ ഡേ യുടെ ഭാഗമായി ഇരിങ്ങാലക്കുട താണിശ്ശേരിയിലെ കാലിവളര്‍ത്തു കേന്ദ്രം സന്ദര്‍ശിച്ചു.കുട്ടികളിലെ മൃഗസ്‌നേഹം പ്രോത്സാഹിപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം ഏര്‍പ്പെടുത്തിയത് .പശു,ആട് ,കുതിര, തുടങ്ങി അനവധി മൃഗങ്ങളെ ഇവിടെ നോക്കി പരിപാലിക്കുന്നുണ്ട് .ആട്ടിന്‍ കുട്ടികളെ കൈയിലെടുത്തും കിളികളോടൊത്ത് ശബ്ദമുണ്ടാക്കിയും വളണ്ടിയേഴ്‌സ് ഏറെ നേരം ചിലവഴിച്ചു.പരിപാടികള്‍ക്ക് മിസ്. ബീന സി എ ,ഡോ.ബിനു ടി വി എന്നിവര്‍ നേതൃത്വം നല്‍കി

Advertisement