പുല്ലൂർ അപകടവളവിൽ കോൺവെർസ് മിറർ നാടിനു സമർപ്പിച്ചു

60

പുല്ലൂർ :സ്കൂളിന് സമീപം അപകടവളവിൽ കേരള കോൺഗ്രസ്‌ എം മുരിയാട് മണ്ഡലം കമ്മിറ്റി കോൺവെർസ് മിറർ നാടിനു സമർപ്പിച്ചു. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ്‌ എം ന്റെ സമുന്നത നേതാവുമായ റോഷി അഗസ്റ്റിൻ – മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളിക്ക്‌ കൈമാറി കൊണ്ട് പുല്ലൂർ നിവാസികക്ക് സമർപ്പിച്ചു.മുരിയാട്മണ്ഡലം പ്രസിഡന്റ്‌ സുനിൽ ചെരടായി സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ഇച്ഛരത്തു,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ, ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ്‌ വര്ഗീസ് മാസ്റ്റർ, സ്റ്റീറിങ് കമ്മിറ്റി അഗങ്ങളായ ബേബി മാത്യു കവുങ്ങൾ, ബേബി നെല്ലിക്കുഴി , വാർഡ് മെമ്പർ മാരായ നിഖിത അനൂപ്, സേവിയർ ആളുകാരൻ, മണി സജ്ജയൻ തുടങി പ്രമുഖ രാഷ്ട്രിയ നേതാക്കൾ പങ്കെടുത്തു.

Advertisement