പീഢന കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍

473

ഇരിങ്ങാലക്കുട:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പുല്ലൂര്‍ തുറവന്‍കാട് തൈവളപ്പില്‍ വീട്ടില്‍ അശ്വിന്‍ (21) എന്നയാളെ ഇരിങ്ങാലക്കുട CI Mk സുരേഷ് കുമാറും, Sl ബിബിന്‍ C V ,എന്നിവരടങ്ങിയ സംഘo അറസ്റ്റു ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി മാസമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.മൊബൈല്‍ ഫോണില്‍ മിസ്സ് കോളിലൂടെ പരിചയ പെട്ട് സ്‌നേഹം നടിച്ച് വിവാഹ വാഗ്ധാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്യേഷണം ആരംഭിച്ചതറിഞ്ഞ പ്രതി അശ്വിന്‍ ഒളിവില്‍ പോവുകയായിരുന്നു.തുടര്‍ന്ന് പ്രതിയെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട DySP ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ പോലീസ് പ്രത്യോക അന്യേഷണ സംഘം രൂപീകരിക്കുകയും പ്രതിയുടെ ഫോട്ടോയടക്കം വിശദവിവരങ്ങള്‍ ഉള്ള ‘ലുക്ക് ഔട്ട് ” നോട്ടീസ് പത്രമാധ്യമങ്ങളിലും , നവ മാധ്യമങ്ങളിലും മറ്റും പ്രസിദ്ദികരിക്കുകയും ചെയ്തിരുന്നു. എറണാകുളത്തു ഒളിവില്‍ താമസിച്ചിരുന്ന പ്രതി ഇന്ന് വെളുപ്പിന് ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോഴായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ക്രൈംസ്‌ക്കാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത്, രാജേഷ് KR ,വൈശാഖ് MS , Ak രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement