പ്രളബാധിതര്‍ക്ക് ഗ്രീന്‍ കിറ്റ് വിതരണം

422

പുല്ലൂര്‍-പുല്ലൂര്‍ ഇടവകാതിര്‍ത്തിയിലുള്ള തെരഞ്ഞെടുത്ത പ്രളയബാധിത കുടുംബങ്ങള്‍ക്ക് തെങ്ങ്,കടപ്ലാവ് ,പച്ചക്കറി ഗ്രോബാഗ് എന്നിവ വിതരണം ചെയ്തു.പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി വിതരണോല്‍ഘാടനം നടത്തി.തൃശൂര്‍ കുരിയാക്കോസ് ഏലിയാസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .വികാരി തോംസണ്‍ അറയക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ,ഫാ.വിജോ അവിട്ടത്തൂക്കാരന്‍ ,കെസ്സ് കോര്‍ഡിനേറ്റര്‍ ഡിനില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.അതിജീവന വര്‍ഷം കണ്‍വീനര്‍ സുനില്‍ ചെരടായി ,ട്രസ്റ്റി സെബാസ്റ്റ്യന്‍ വാലപ്പന്‍ ,മാത്തച്ചന്‍ വെള്ളാനിക്കാരന്‍ ,പോളി തെക്കിനിയേടത്ത് ,ജോണി താക്കോല്‍ക്കാരന്‍ ,ധന്യ പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement