ഇരിങ്ങാലക്കുട നഗരസഭാ യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്‌ക്രിയതയ്‌ക്കെതിരെ സി.പി.ഐ(എം) നേതൃത്വത്തില്‍ ജാഗ്രതാ സമരം

326
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭാ ഭരണത്തിന് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്‌ക്രിയതയ്‌ക്കെതിരെ, മാപ്രാണത്തെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഹാളിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുക, കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി സമാരക മന്ദിരം തുറന്ന് പ്രവര്‍ത്തിക്കുക, ആധുനിക അറവുശാല പ്രവര്‍ത്തനക്ഷമമാക്കുക, ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുക, കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ (എം) മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററില്‍ ഏകദിന ജാഗ്രതാ സമരം സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍.ബാലന്‍ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആര്‍.വിജയ, കെ.സി.പ്രേമരാജന്‍, സി.കെ.ചന്ദ്രന്‍ ,ഡോ.കെ.പി.ജോര്‍ജ്ജ്, കെ.ജെ.ജോണ്‍സണ്‍, കെ.എം.മോഹനന്‍, പി.വി.ശിവകുമാര്‍ ,മനുമോഹന്‍, സി.ഡി.സിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകള്‍ പ്രകടനമായി വന്ന് സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. എം.ബി.രാജു സ്വാഗതവും, ആര്‍.എല്‍.ശ്രീലാല്‍ നന്ദിയും പറഞ്ഞു.

 

Advertisement