വിമല സെന്‍ട്രല്‍ സ്‌കൂളില്‍ പി. ടി. എ ജനറല്‍ ബോഡി മീറ്റിങ്ങും മെറിറ്റ് ഡേ ആഘോഷവും

539
Advertisement

താണിശ്ശേരി :താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ 2018-19അധ്യയന വര്‍ഷത്തിലെ രക്ഷകൃത്തൃസംഘടനയുടെ ആദ്യ പൊതുയോഗം നടന്നു. സംഘടനയുടെ പുതിയ പ്രെസിഡന്റായി ആന്റോ പെരുമ്പുള്ളി, വൈസ് പ്രെസിഡന്റായി ക്യാപ്റ്റന്‍ സോമന്‍ നമ്പ്യാര്‍ എന്നിവരെ തെരെഞ്ഞെടുത്തു. ഡോക്ടര്‍ സിജു തോട്ടപ്പള്ളി ‘ന്യൂ ജനറേഷന്‍ പാരന്റിങ്’ എന്ന വിഷയത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കു ക്ലാസ് എടുത്തു. തുടര്‍ന്ന് 10,12 ക്ലാസ്സുകളിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.