Monthly Archives: June 2018
‘ഹരിതം സഹകരണം’ പുല്ലൂരില്‍ തുടക്കമായി
പുല്ലൂര്‍- സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടക്കമായി.പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു.പച്ചക്കറി കിറ്റ് വിതരണം കൃഷി...
സെന്റ്.ജോസഫ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനുള്ള മെറിറ്റ് ലിസ്റ്റ് അഡ്മിഷന്‍ 11-ാം തിയതി
ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനുള്ള മെറിറ്റ് ലിസ്റ്റ് അഡ്മിഷന്‍ നാളെ 11-ാം തിയതി രാവിലെ 9 മണിക്കാരംഭിക്കും. പ്രവേശനത്തിനര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ രേഖകള്‍ സഹിതം ഹാജരാകുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കോളേജ് വെബ്...
കണ്ണമ്പുഴ പൊട്ടത്തുപറമ്പില്‍ ദേവസ്സി മകന്‍ പോളി (72) നിര്യാതനായി
കണ്ണമ്പുഴ പൊട്ടത്തുപറമ്പില്‍ ദേവസ്സി മകന്‍ പോളി (72) നിര്യാതനായി
ഭാര്യ -സിസിലി പോളി
മക്കള്‍-കവിത,സംഗീത
മരുമകന്‍-ജെന്‍സന്‍
അമ്മയില്‍ നിന്ന് ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ് പടിയിറങ്ങുന്നു ഇനി മോഹന്‍ലാല്‍ നയിക്കും : ജനറല്‍ സെക്രട്ടറി ഇടവേള ബാബു
ഇരിങ്ങാലക്കുട : 18 വര്‍ഷകാലം തുടര്‍ച്ചയായി മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ് പടിയിറങ്ങുന്നു.അദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് ഈ സ്ഥാനമാറ്റം.പുതിയ പ്രസിഡന്റായി നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ...
പുല്ലൂര്‍ ഊരകത്ത് കനത്ത നാശനഷ്ടം
ഊരകം -വെള്ളിയാഴ്ച്ച രാത്രിയിലെ കനത്ത കാറ്റ് വരുത്തി വച്ച നാശനഷ്ടങ്ങള്‍ക്കു പുറമെ ശനിയാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിലും നാശ നഷ്ടങ്ങള്‍ തുടരുന്നു.രാവിലെത്തെ കനത്ത കാറ്റില്‍ പുല്ലൂര്‍ ഊരകം പൊഴോലിപ്പറമ്പില്‍ ജോണ്‍സണ്‍ന്റെ വീട്ടിലാണ്...
ഫര്‍ഹ ഫാത്തിമക്ക് ഒന്നാം റാങ്ക്
കരൂപ്പടന്ന:എംജി.യൂണിവേഴ്‌സിറ്റി ബി.എസ്.സി. ബയോടെക്‌നോളജിയില്‍ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍ഹ ഫാത്തിമ ഒന്നാം റാങ്ക് കരസ്ഥമാക്കി.കരൂപ്പടന്ന തൈവളപ്പില്‍ ഫക്രുദ്ദീന്റേയും ഷാഹിനയുടേയും മകളാണ്.
അരിപ്പാലം തിരുഹൃദയ ലത്തീന്‍ ഫെറോന ദേവാലയത്തിലെ വി. അന്തോണീസിന്റെ ഊട്ടുതിരുന്നാളിന് കൊടിയേറ്റി
അരിപ്പാലം: തിരുഹൃദയ ലത്തീന്‍ ഫെറോന ദേവാലയത്തിലെ വി. അന്തോണീസിന്റെ ഊട്ടുതിരുന്നാളിന് കൊടിയേറ്റി. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ ജെക്കോബി കൊടിയേറ്റം നടത്തി. ഞായറാഴ്ച തിരുഹൃദയദിനം ആഘോഷിക്കും. രാവിലെ പത്തിന് നടക്കുന്ന...
കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘത്തലവന്‍ ഇരിങ്ങാലക്കുടയില്‍ പിടിയില്‍
ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാത്രി 9. 00 മണിക്ക് അയ്യങ്കാവ് മൈതാനത്ത് വച്ച് പുല്ലൂര്‍ സ്വദേശി ഇളംന്തോളില്‍ വീട്ടില്‍ അര്‍ജ്ജുന്‍ ബാബു (18) വിനെയും സുഹൃത്ത് ശരത്തിനേയും 7 ഓളം പേരടങ്ങുന്ന ഗുണ്ടാസംഘം...
‘ ഉയിര് കൊടുക്കാം കടലിന്റെ ഉടലിന് ‘ഞാറ്റുവേല മഹോത്സവ സെമിനാര്‍
ഇരിങ്ങാലക്കുട : ' ഉയിര് കൊടുക്കാം കടലിന്റെ ഉടലിന് ' എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി 'നമ്മുടെ കടല്‍ നമ്മുടെ ഭാവി ' എന്ന വിഷയത്തില്‍ സെമിനാര്‍...
സഭയ്ക്കൊപ്പം രാഷ്ട്രത്തെ സുശക്തമാക്കാന്‍ ക്രൈസ്തവര്‍ മുന്നിട്ടിറങ്ങുക – മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, ആത്മീയ തലങ്ങളില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന ഇന്നുകളില്‍ സഭയ്ക്കൊപ്പം രാഷ്ട്രത്തെ സുശക്തമാക്കാനും പുരോഗതിയിലേക്ക് നയിക്കാനും ക്രൈസ്തവര്‍ മുന്നിട്ടിറങ്ങണമെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ...
ജില്ലാകളക്ടറുടെ നിര്‍ദേശം അവഗണിച്ച് ഇറിഗേഷന്‍ ആളൂരില്‍ മരം വീണ് നാശനഷ്ടം
ആളൂര്‍ : ആളൂര്‍ അഞ്ചാം വാര്‍ഡില്‍ കനാല്‍ ബണ്ട് റോഡില്‍ നിന്നിരുന്ന കൂറ്റന്‍ മദീരാശിമരം വീണ് വന്‍ നാശനഷ്ടം.മരം അപകടാവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് സമീപവാസിയായ ജെയിംസ് പഞ്ചായത്തിലും തുടര്‍ന്ന് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.അടിയന്തിര നടപ്പടി...
പുല്ലൂരില്‍ മരം വീണ് വീട് തകര്‍ന്നു
ഇരിങ്ങാലക്കുട : കനത്ത മഴയില്‍ പുല്ലൂര്‍ മുല്ലക്കാട് കളംങ്കോളി വാസുവിന്റെ വീടിന് മുകളിലാണ് വലിയ മരം കടപുഴകി വീണത്.മുന്നിലുള്ള റോഡിന് മറുവശത്തുള്ള പറമ്പിലെ മരമാണ് കാറ്റില്‍ കടപുഴകി വീണത്.വലിയ ശബ്ദം കേട്ട് വീട്ടുക്കാര്‍...
ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തേക്ക് മരം വീണു
തൊമ്മാന : ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തേക്ക് മരം വീണു.തൊമ്മാന പൊറുത്തുക്കാരന്‍ റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെയാണ് തേക്ക് മരം കടപുഴകി വീണത്.ഓട്ടോഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തമൊഴിവായി.സമീപത്തേ ഇലട്രിക് പോസ്റ്റിന് മുകളിലൂടെ...
മഴയില്‍ വീടിന് മുകളില്‍ മരം വീണ് യുവതിയ്ക്ക് പരിക്കേറ്റു
ഇരിങ്ങാലക്കുട : ശനിയാഴ്ച്ച രാവിലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ മരങ്ങള്‍ വീണതിനേ തുടര്‍ന്ന് യുവതിയ്ക്ക് പരിക്കേറ്റു.കണ്ടേശ്വരം സ്വദേശി തേര്‍പുരയ്ക്കല്‍ പ്രസന്നന്റെ വീടിന് മുകളില്‍ മരം വീണ് ഭാര്യ സിന്ധുവിനാണ്...
നാലമ്പല തീര്‍ത്ഥാടനം; ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യം ഒരുക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ ക്ഷേത്രം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. അധ്യക്ഷനായിരുന്നു. നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക്...
ഇരിങ്ങാലക്കുടയിലും പരിസരപ്രദേങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയും ഉണ്ടായ കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശ നഷ്ടങ്ങള്‍. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു ഗതാഗതവും വെദ്യൂതിബദ്ധവും തടസ്സപ്പെട്ടു .കെല്ലാട്ടി അമ്പലത്തിന് മുന്‍വശത്ത് നിന്നിരുന്ന...
മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ 16ന് റിലീസ് ചെയ്യും: ഇരിങ്ങാലക്കുടയില്‍ ഫാന്‍സ്ഷോ റിസര്‍വേഷന്‍ ആരംഭിച്ചു.
മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന അബ്രഹാമിന്റെ
സന്തതികള്‍ ഈ മാസം 16ന് റിലീസിനെത്തുന്നു. ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയിലൂടെ
മലയാളികള്‍ക്ക് വേറിട്ട കഴ്ചകള്‍ സമ്മാനിച്ച ഹനീഫ് അദേനിയുടെ
രണ്ടാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ജന്മംകൊണ്ട്
പുത്തന്‍ച്ചിറക്കാരനാണെങ്കിലും ഹനീഫ് അദേനി...
കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണ് മരണപ്പെട്ടു
കാട്ടൂര്‍:കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണ് മരണപ്പെട്ടു.ഇന്ന് വൈകീട്ട് 3 മണിയോട് കൂടി കാട്ടൂര്‍ ദുബായ്മൂലയിലുള്ള പിച്ചിരിക്കല്‍ അനൂപ് എന്നയാളുടെ പറമ്പില്‍ കിണര്‍ കുഴിച്ച് കൊണ്ടിരുന്ന ശിവരാമന്‍ , 64/18 വയസ്സ്, Slo....
കൊളങ്ങര കാഞ്ഞിരപ്പറമ്പില്‍ പരേതനായ ജോസ് മകന്‍ ജോയി (52)നിര്യാതനായി
കടുപ്പശ്ശേരി:കൊളങ്ങര കാഞ്ഞിരപ്പറമ്പില്‍ പരേതനായ ജോസ് മകന്‍ ജോയി (52)നിര്യാതനായി.സംസ്‌ക്കാരം 09-06-2018 വൈകീട്ട് 3 മണിക്ക് സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് താഴെക്കാട് .അമ്മ -മേരി ,ഭാര്യ -ജെസ്സി,മക്കള്‍-അലീഷ,അലീന
ബൈപാസ് റോഡിനെ ഹരിതാഭമാക്കാന്‍ വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബൈപാസ് റോഡിന്റെ സെന്റര്‍ റിങ്ങിനെ ഹരിതാഭമാക്കാന്‍ രുചിയുടെ രാജവിഥികള്‍ പദ്ധതി ആരംഭിച്ചു.നെല്ലി,മാവ്,ആര്യവേപ്പ് തുടങ്ങിയ ഇനങ്ങളിലുള്ള വൃക്ഷതൈകളാണ് വച്ച് പിടിപ്പിക്കുക.ഇരിങ്ങാലക്കുട ഗവ:...