കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയില്‍ തിരിതെളിഞ്ഞു

50
Advertisement

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 33-ാംമത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയില്‍ തിരിതെളിഞ്ഞു.ഭഗീരഥി പ്രശാന്തിന്റെ നങ്ങ്യാര്‍ കൂത്ത് മധൂകശാപം അരങ്ങേറി. മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു. അമ്മന്നൂര്‍ ഗുരുകുലം പ്രസിഡന്റ് കുട്ടന്‍ചാക്യാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അമ്മന്നൂര്‍ ഗുരുകുലം കുലപതി വേണുജി ആചാര്യവന്ദനം നടത്തി.ജോ.സെക്രട്ടറി കപില വേണു പരമേശ്വരചാക്യാര്‍ അനുസ്മരണം നടത്തി.സെക്രട്ടറി കെ പി നാരായണന്‍ നമ്പ്യാര്‍ സ്വാഗതവും ട്രഷറര്‍ ടി ആര്‍ സൂരജ് നന്ദിയും പറഞ്ഞു.ജനുവരി 1 മുതല്‍ 12 വരെയാണ് കൂടിയാട്ട മഹോത്സവം.