ഇരിങ്ങാലക്കുടയിലും പരിസരപ്രദേങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

685
Advertisement

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയും ഉണ്ടായ കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശ നഷ്ടങ്ങള്‍. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു ഗതാഗതവും വെദ്യൂതിബദ്ധവും തടസ്സപ്പെട്ടു .കെല്ലാട്ടി അമ്പലത്തിന് മുന്‍വശത്ത് നിന്നിരുന്ന ആല്‍മരം കടപുഴകി ക്ഷേത്രമതിലകത്തേ ഗുരുമന്ദിരത്തിന് മുകളിലൂടെ വീണു.മന്ദിരത്തിന് മുമ്പിലെ കൊടിമരം ചെരിഞ്ഞു വീഴാറായി.സി സി ടി വി സര്‍ക്ക്യൂട്ടുകളും തകരാറിലായിട്ടുണ്ട്.തൊട്ടടുത്ത ഗാന്ധിഗ്രാം സ്വീറ്റ് ബസാര്‍ റോഡില്‍ രാവിലെ കാറിനുമുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു,മരം മുറിച്ച് മാറ്റി മണിക്കൂറുകള്‍കകം തെട്ടടുത്ത മരവും റോഡിന് കുറെ വീണു ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്.ഗാന്ധിഗ്രാം മൈതാനത്തിന് സമീപത്തേ അംഗനവാടിയിലെ മരം വീണതിനേ തുടര്‍ന്ന് മതില്‍ തകര്‍ന്നു. കാട്ടൂര്‍ റോഡില്‍ ചുങ്കത്തിന് സമീപം വെള്ളിയാഴ്ച്ച അര്‍ദ്ധരത്രിയോടെ റോഡരികിലെ മരം കടപുഴകി വീണു.സിറ്റി ഹോട്ടലിന് പുറകിലായി പാറയില്‍ സുരേഷ് കുമാറിന്റെ 150 ഓളം നേന്ത്രവാഴകള്‍ കനത്ത കാറ്റില്‍ ഒടിഞ്ഞു വീണു.ചന്തകുന്നിലെ ബസ് സ്‌റ്റേപ്പിന് മുകളിലൂടെ മരം ഒടിഞ്ഞ് വീണത് നഗരസഭ ജീവനക്കാര്‍ മുറിച്ച് മാറ്റി.കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കത്തിഡ്രല്‍ പള്ളിയുടെയും ദേവാലയങ്ങളുടെ മുകളിലെ ഓടുകള്‍ കനത്ത കാറ്റില്‍ പറന്ന് പോയി.ആനന്ദപുരം മുരിയാട് ഭാഗങ്ങളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി പോയ വൈദ്യുതി ബന്ധം ഇത് വരെ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്.