”ഹരിത ക്ഷേത്രം” :നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും പത്രങ്ങളും നല്‍കുന്ന ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു

745
Advertisement

മാടായിക്കോണം:അഷ്ട വൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധ ശാലയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടത്തുന്ന ”ഹരിത ക്ഷേത്രം” പദ്ധതിയുടെ ഭാഗമായി മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവ ക്ഷേത്രത്തില്‍ നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും പത്രങ്ങളും നല്‍കുന്ന ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു. ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി അംബിക പള്ളിപ്പുറത്ത് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപേദശക സമിതി സെക്രട്ടറി ശ്രീ സുജേഷ് കണ്ണാട്ട് ഔഷധ ചെടിയുടെ നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈദ്യ രത്‌നം PRO ഗോകുല്‍ ദാസ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുകുന്ദന്‍ P , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍ V R രമ, ദേവസ്വം ഓഫീസര്‍ സുധീര്‍ M എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം മേല്‍ശാന്തി, ഭക്ത ജനങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

Advertisement