അനുപമ മോഹന്റെ നേതൃത്വത്തില്‍ കുച്ചുപ്പുടി ശില്പശാല നടന്നു.

653
Advertisement

ഇരിങ്ങാലക്കുട: പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകിയും ഗുരു പത്മഭൂഷണ്‍ ഡോ.വെമ്പട്ടി ചിന്നസത്യന്റെ ശിഷ്യയുമായ അനുപമ മോഹന്റെ നേതൃത്വത്തില്‍ കുച്ചുപ്പുടി ശില്പശാല നടന്നു.ഇരിങ്ങാലക്കുട അയ്യങ്കാവ് എന്‍ എസ് എസ് ഹാളില്‍ നടന്ന ശില്പശാല പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ കല പരമേശ്വരന്‍, ചുട്ടി കലാകാരന്‍ കലാനിലയം പരമേശ്വരന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 18 കൊല്ലമായി എറണാകുളത്ത് കുച്ചുപ്പുടി നാട്യാഭിവൃദ്ധി എന്ന കേന്ദ്രം സ്ഥാപിച്ച് കേരളത്തിലും പുറത്തും കുച്ചുപ്പുടി ശില്ലശാലകള്‍ നടത്തിവരികയാണ് അനുപമ മോഹന്‍. ഇരിങ്ങാലക്കുടയില്‍ എല്ലാമാസവും കുച്ചുപ്പുടി വര്‍ക്ക്‌ഷോപ്പ് നടത്തുമെന്ന് അവര്‍ പറഞ്ഞു. ആന്ധ്ര സ്വദേശിനിയായ അനുപമ മോഹന്‍ പ്രശസ്ത സിനിമാ സംവിധായകനും ഇരിങ്ങാലക്കട സ്വദേശിയുമായ മോഹനന്റെ ഭാര്യയാണ്.