കലാമേളക്ക് തിരികൊളുത്തി സിനി ആര്‍ട്ടിസ്റ്റ് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍

522
Advertisement

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂളില്‍ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. സിനി ആര്‍ട്ടിസ്റ്റ് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ യൂത്ത് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജെയ്‌സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. നൃത്ത-നാട്യ-സംഗീത കലകളില്‍ അഗ്രഗണ്യനായ സിനിആര്‍ട്ടിസ്റ്റ് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനെ പ്രധാന അധ്യാപിക മെമന്റോ നല്‍കി ആദരിച്ചു. സ്‌കൂള്‍ ആര്‍ട്ടസ് മിനിസ്റ്റര്‍ ആന്‍ലിറ്റ് ആന്റോ സ്വാഗതവും അസി.ആര്‍ട്ടസ് മിനിസ്റ്റര്‍ ഐശ്വര്യലക്ഷ്മി ടി.ജെ. നന്ദിയും പറഞ്ഞു. ജെയിന്‍ മരിയ ജോസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് നാല് വേദികളിലായി മത്സരങ്ങള്‍ അരങ്ങേറി.

Advertisement