നാടും നഗരവും ഇളക്കിമറിച്ച് എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ റോഡ് ഷോ

468

ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായുള്ള റോഡ് ഷോ ഇന്ന് രാവിലെ 8 ന് കൊമ്പൊടിഞ്ഞാമാക്കല്‍ ജംങ്ഷനില്‍നിന്ന് ആരംഭിച്ചു.തുടര്‍ന്ന് ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, പുല്ലൂര്‍ അണ്ടിക്കമ്പനി, പുളിഞ്ചോട്, കല്ലംകുന്ന് നടവരമ്പ്, ചേലൂര്‍ സെന്റര്‍, എടതിരിഞ്ഞി, ചെട്ടിയാല്‍, കീഴ്ത്താണി, കാറളം, സിവില്‍ സ്റ്റേഷന്‍, പൊറത്തുശേരി, വാതില്‍മാടം മാപ്രാണം , ഉള്‍പ്പെടെ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് . സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മാടായിക്കോണംത്ത് സമാപിച്ചു. ഉച്ചയോടെ പുതുക്കാട് മണ്ഡലത്തിലേക്ക് പ്രവേശിക്കും, റോഡ് ഷോ പരിപാടികള്‍ക്ക് ഇടതു പക്ഷ മുന്നണി നേതാക്കളായ ഉല്ലാസ് കളകാട്ട്, ടി. കെ. സുധീഷ്, കെ. യൂ. അരുണന്‍, പി. മണി, എന്‍. കെ. ഉദയ പ്രകാശ്, ദിവാകരന്‍ മാസ്റ്റര്‍, എന്നിവരാണ് നേതൃത്വം നല്‍കുന്നത്

 

Advertisement