പടിയൂരില്‍ കുടിവെള്ളം വിതരണം ആരംഭിച്ചു

418

പടിയൂര്‍ : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപെടുന്ന പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.അംബേദ്ക്കര്‍ കോളനിയില്‍ ബാങ്ക് പ്രസിഡന്റ് പി മണി കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ വി വിജീഷ്,സെക്രട്ടററി സി കെ സുരേഷ് ബാബു,അശോകന്‍ കൂനക്കാംപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement