ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു

43

ഇരിങ്ങാലക്കുട:ലക്ഷദ്വീപീൻ്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു. മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലുമായി യിരുന്നു പ്രതിഷേധ സമരങ്ങൾ നടന്നത്,ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു, മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ, രാജു പാലത്തിങ്കൽ, ശശി വെട്ടത്ത്, അഡ്വ മിഥുൻ തോമസ് എന്നിവർ സംസാരിച്ചു,ഠാണാവിൽ ബിഎസ്എൻഎൽ കേന്ദ്രത്തിന് മുന്നിൽ നടത്തിയ സമരം സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു. കെ പി ജോർജ്, ബെന്നി വിൻസെൻ്റ്, പോളി കുറ്റിക്കാടൻ, വർദ്ധനൻ പുളിക്കൽ, എ വി ഷൈൻ തുടങ്ങിയവർ സംസാരിച്ചു.കാറളം ഹെഡ് പോസ്റ്റൊഫീസ്ന് മുൻപിൽ നടന്ന സമരം സി പി ഐ സംസ്ഥാന കാൺസിൽ അംഗം കെ.ശ്രീകുമാർ ഉൽ ഘാടനം ചെയ്തു,ഡി.എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മോഹനൻവലിയാട്ടിൽ ടി.എസ് ശശികമാർ,കെ.കെ ഷൈജു, സജിത്ത് എന്നിവർ പങ്കെടുത്തു,വേളൂക്കര പോസ്റ്റൊഫീസിന് മുന്നിൽ നടന്ന സമരം .സജീവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു, ഉചിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു, സ്വാഗതം. അരവിന്ദൻ,ഗാവ രോഷ് എന്നിവർ സംസാരിച്ചു.

Advertisement