ഷോപ്പിംങ്ങ് കോപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

244

കാട്ടൂര്‍:കാട്ടൂര്‍ എസ്.എന്‍.ഡി.പി യോഗം ശ്രീ അമേയകുമാരേശ്വര ക്ഷേത്രം പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് കോപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം ടി.എന്‍ പ്രതാപന്‍ എം.പി, പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സെക്രട്ടറി ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍,കെ.യു.അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ക്ഷേത്രം ശാന്തി സുജീന്ദ്രന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ടി.എന്‍.പ്രതാപന്‍ എം.പി.ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ എസ്.എന്‍.ഡി.പി.പ്രസിഡന്റ് രാജന്‍ മുളങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.യു. അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായി.കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്, വാര്‍ഡ് മെമ്പര്‍ ടി.വി ലത, എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, കാട്ടൂര്‍ മേഖല ചെയര്‍മാന്‍ സുനില്‍കുമാര്‍ തളിയപറമ്പില്‍ , സെക്രട്ടറി രാജീവ് വെങ്ങാശേരി, ട്രഷറര്‍ രാമകൃഷ്ണന്‍ ഏറാട്ട് എന്നിവര്‍ സംസാരിച്ചു.

 

Advertisement