ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു.

368

ഇരിങ്ങാലക്കുട : എസ്.എന്‍ പബ്ലിക് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു. തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.കെ ഭരതന്‍ മാസ്റ്ററാണ് ക്ലാസ്സ് നയിച്ചത്.ബാലവേദി പ്രസിഡണ്ട് ഗൗരി കെ പവനന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ലക്ഷ്മി കെ.പി അധ്യക്ഷത വഹിച്ചു. ലൈബ്രറി എക്‌സിക്യുട്ടീവ് അംഗങ്ങളായ ഗീത ടീച്ചര്‍, മായ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement