നഗരസഭ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എല്‍. ഡി. എഫ്

363

ഇരിങ്ങാലക്കുട-നഗരസഭ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ആദ്യം ചൂണ്ടിക്കാട്ടിയ വിഷയം നവീകരിച്ച മോര്‍ച്ചറി ഉദ്ഘാടനത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ വിട്ടു നിന്നതായിരുന്നു.എല്‍ ഡി എഫ് അംഗം പി .വി ശിവകുമാര്‍ ചെയര്‍പേഴ്‌സന്റെ തീരുമാനം ശരിയായിരുന്നില്ലെന്നും ഭാവിയില്‍ ഇത് നഗരസഭപരിധിയിലെ പുരോഗമന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.ബൈപ്പാസ്സ് റോഡിലെ കുപ്പി കഴുത്ത് വിഷയത്തില്‍ ബിജെപിയുടെ തീരുമാനമാണ് മുഖവിലക്കെടുത്തതെന്നും എല്‍ഡിഎഫിന്റെ തീരുമാനത്തെ മാററിനിര്‍ത്തിയെന്നും ശിവകുമാര്‍ പറഞ്ഞു.എന്നാല്‍ ചെയര്‍പേഴ്‌സണ്‍ വിട്ടു നിന്നത് മുന്‍സിപ്പാലിറ്റിയോടുള്ള അവഗണന കൊണ്ടാണെന്ന് കുരിയന്‍ ജോസഫ് പറഞ്ഞു.അടച്ചു പൂട്ടുന്നതിന് നഗരസഭ വേണമെന്നും എന്നാല്‍ തുറന്നു കൊടുക്കാന്‍ നഗരസഭയുടെ സഹായം വേണ്ട എന്ന തരത്തിലുള്ള അവഗണന നയമാണ് ട്രസ്റ്റിന്റെ എന്നും കുരിയന്‍ ജോസഫ് പറഞ്ഞു. ബൈപ്പാസ്സ് റോഡില്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കാമെന്ന നിലപാടില്‍ നിന്നും സ്വകാര്യ വ്യക്തി പിന്മാറിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വ്യക്തമാക്കണമെന്ന് എല്‍. ഡി. എഫ്. അംഗം എം. സി. രമണന്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പൊളിച്ചിട്ട മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള നടപടി സ്വീകരിക്കാതിരുന്നതിനെയും എം. സി. രമണന്‍ വിമര്‍ശിച്ചു.സണ്ണിസില്‍ക്ക്‌സിന്റെ മുമ്പിലെ തകര്‍ന്ന റോഡിന്റെ ഉത്തരവാദിത്വം സണ്ണിസില്‍ക്ക്‌സിനും നവരത്‌ന സൂപ്പര്‍മാര്‍ക്കറ്റിനുമാണെന്നും അതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അവരും ഉത്തരവാദികളാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.നഗരസഭയിലെ ചെയര്‍പേഴ്‌സണെ മുഖവിലക്കെടുത്തില്ലെന്നും വ്യക്തമായ രീതിയില്‍ ഉദ്ഘാടന പരിപാടികളെക്കുറിച്ച് അറിയിച്ചില്ലെന്നും അത്തരം ഏകപക്ഷനിലപാടുകളോടുള്ള പ്രതിഷേധം കൂടിയായിരുന്നു അന്നത്തെ മോര്‍ച്ചറി നവീകരണ ഉദ്ഘാടനം ബഹിഷ്‌ക്കരണം എന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു

 

 

Advertisement