സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം:തോമസ് ഉണ്ണിയാടൻ

32

ഇരിങ്ങാലക്കുട: സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ പുതുതലമുറ തയ്യാറാകണമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള വണിക വൈശ്യ സംഘം നടത്തിയ ആദരണീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കഴിഞ്ഞ വർഷത്തിൽ എസ്എസ്എൽസി , പ്ലസ് ടു, സിബിഎസ്ഇ ,ബിരുദം,പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌ക്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. പ്രസിഡന്റ് എം.എസ്.ശ്രീധരൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എം.എസ്.ബിനോജ്, ട്രഷറർ എം.കെ.സേതുമാധവൻ, സി.ആർ.മണികണ്ഠൻ, ശങ്കരൻ പഴയാറ്റിൽ, ജിതിൻദാസ് തൈവളപ്പിൽ, എ കമലം, ശിവരാജ്, അശ്വിൻ രാമചന്ദ്രൻ, റാണി കൃഷ്ണൻ, വിനോദിനി മുരളി എന്നിവർ പ്രസംഗിച്ചു.

Advertisement