ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിച്ചു.

440
Advertisement
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീർഘനാളത്തെ ട്രഷറർ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമർപ്പിച്ചു. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം . 
ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം.
സ്മൃതി എസ് മേനോന്റെ പ്രാർത്ഥനയോടെയാണ് യോഗ നടപടികൾ ആരംഭിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. മധു സ്വാഗതവും ദേവസ്വം ഓഫീസർ എം. സുരേഷ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ലോഹിദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. കുന്നത്ത് രാമചന്ദ്രന്റെ സഹധർമ്മിണി വിശാലം രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
എം.രാജേന്ദ്രൻ പുരസ്ക്കാര ജേതാവിനെ അനുസ്മരിച്ച് പ്രസംഗിച്ചു. തിരുവഞ്ചിക്കുളം അസി. കമ്മീഷണർ വിദ്യാസാഗർ, സമിതി ഓഡിറ്റർ അഡ്വ. കെ.സുജേഷ് എന്നിവർ ആശംസകളർപ്പിച്ചു. കുന്നത്ത് രാമചന്ദ്രൻ സ്മാരക ചികിത്സാ സഹായം അയ്യ വേലായുധന് സമിതി സെക്രട്ടറി എ.ജി. ഗോപി സമർപ്പിച്ചു.
വിശാലം രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.
Advertisement