മുസ്ലീം സര്‍വ്വീസ് സൊസൈറ്റി(എം എസ് എസ്)പ്രളയബാധിതര്‍ക്ക് ഭക്ഷണകിറ്റ് നല്‍കി.

285
Advertisement

ഇരിങ്ങാലക്കുട-മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ് )ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രളയബാധിതര്‍ക്കുളള ഭക്ഷണ കിറ്റ് വിതരണം എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മാസ്റ്റര്‍ നിര്‍വ്വഹിച്ചു.പ്രസിഡന്റ് പി ഏ നസീറിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട റോട്ടറി ക്ലബ് ഹാളില്‍ നടന്ന യോഗം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്‌ള ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ സെക്രട്ടറി പി ഏ നസീര്‍ സ്വാഗതവും ,എന്‍ ഏ ഗുലാം മുഹമ്മദ് ആശംസയും ഏ ഏ ഷേക്ക്് ദാവൂദ് നന്ദിയും പറഞ്ഞു.ദുരിതാശ്വാസ കിറ്റ് വിതരണത്തിന് എം എസ് ഷേക്കമാദര്‍ ,പി ഏ ഷഫീക്ക്് ,കെ എം നാസര്‍ ,കെ എം ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement