എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങള്‍ മതിലകം കളരിപ്പറമ്പ് വായനശാല സന്ദര്‍ശിച്ചു

674

എടതിരിഞ്ഞി:എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങള്‍ മതിലകം കളരിപ്പറമ്പ് വായനശാല സന്ദര്‍ശിച്ചു. അടുക്കും ചിട്ടയുമുള്ള വായനശാലാ ക്രമീകരണങ്ങളും മള്‍ട്ടിമീഡിയ ലൈബ്രറി, മത്സരപ്പരീക്ഷകള്‍ക്കാവശ്യമായ പുസ്തക ശേഖരം, ബാലസാഹിത്യ കോര്‍ണര്‍ ,റഫറന്‍സ് ലൈബ്രറി തുടങ്ങിയ സജ്ജീകരണങ്ങളും മികച്ചതായിരുന്നു. പാട്ടും കവിതയും പുസ്തക പരിചയവുമായി വായനശാലാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി കളും ചേര്‍ന്നു നടത്തിയ സംവാദസദസ്സ് അവിസ്മരണീയമായി. ഹെഡ്മാസ്റ്റര്‍ പി.ജി. സാജന്‍, ടി.ആര്‍ കാഞ്ചന, സി.പി. സ്മിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വായനശാല പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി എം.എസ് ദിലീപ്, സി.എം ജുഗ്‌നു, ലൈബ്രേറിയന്‍ ലത, ഹരിത, അപര്‍ണ, ഫായിസ് ,കീര്‍ത്തി, രാധിക ,അഞ്ജന, നീരജ് ,അരുള്‍ കൃഷ്ണന്‍, കൃഷ്ണരൂപ് ,മീനാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement