എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി

76
Advertisement

ഇരിങ്ങാലക്കുട: ഇടതുപക്ഷ സര്‍ക്കാരിന്റെ ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കാത്തതിനെതിരെയും തസ്തികകള്‍ വ്യാപകമായി വെട്ടികുറക്കുന്നതിനെതിരെയും എന്‍.ജി.ഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എസ് മനോജ് ഉദ്ഘാടനം ചെയ്തു. ക്ഷാമബത്ത നിഷേധിക്കുന്ന നയം തുടര്‍ന്നാല്‍ പണിമുടക്കടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് വി. എസ് സിജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ്, കെ. എന്‍ സുനില്‍, പി. ആര്‍. കണ്ണന്‍, എം. പി. ദില്‍രാജ്, അനീഷ് സി. എ., തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement