എ ഐ വൈ എഫ് കാറളം പഞ്ചായത്തില്‍ യുവതി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

474
Advertisement

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് യുവതി കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവ്യ തമ്പി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും പുരുഷന്റെ അടിമയാണെന്ന സ്ത്രീവിരുദ്ധ കാഴ്ച്ചപ്പാട് നയമാക്കി നടപ്പാക്കുന്ന സംഘമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.ദിനാ സത്യന്‍ അധ്യക്ഷയായ യോഗത്തില്‍ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു മുഖ്യപ്രഭാഷണം നടത്തി. പുരോഗമ സമൂഹമെന്ന് നാം അവകാശപ്പെടുന്ന കേരളത്തിലും സ്ത്രീ സുരക്ഷ ആശങ്കാജനകമാണെന്നാണ് സമീപകാലങ്ങളിലെ സംഭവവികസങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. പ്രശസ്തയായ ചലച്ചിത്ര താരത്തിന് നേരെ വരെ നേരിടെണ്ടിവന്ന അക്രമം ഇതിന്റെ ഗൗരവം സമൂഹത്തിന് ഒരു ചൂണ്ടിക്കാണിക്കലാണ്. സ്ത്രീ സംവരണമെന്നത് സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ അവസാന വാക്കല്ല. ഓരോ വ്യക്തികളിലില്‍ നിന്നും അവ ഉണ്ടാകണം എന്നും എ ഐ വൈ എഫ് ഗൗരിലങ്കേഷ് നഗറില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ അവര്‍ കൂട്ടി ചേര്‍ത്തു.സി പി ഐ മണ്ഡലം അസി. സെക്രട്ടറി എന്‍.കെ ഉദയപ്രകാശ്, എ ഐ വൈ എഫ് നേതാക്കളായ വി.ആര്‍ രമേഷ്,എ.എസ് ബിനോയ്, എം സുധീര്‍ദാസ്, സിദ്ധി ദേവദാസ് ഷംല അസീസ്സ്, രമാ രാജന്‍, പ്രിയാ സുനില്‍, ഷീജാ സന്തോഷ്, എന്നിവര്‍ സന്നിഹിതരായിരുന്നു. എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി പ്രസൂന്‍ കെ എസ് സ്വാഗതവും ദേവിക നന്ദിയും രേഖപ്പെടുത്തി.
കണ്‍വെന്‍ഷന്‍ ദിന സത്യന്‍ കണ്‍വീനറായും ദേവിക ജോയിന്റ് കണ്‍വീനറായും ഒന്‍പതംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി പി ഐ തൃശ്ശൂര്‍ ജില്ലാ കമ്മിററി നടപ്പിലാക്കുന്ന സി. അച്യുതമേനോന്‍ ഭവന നിര്‍മ്മാണത്തിലേക്ക് എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച ഫണ്ട് സി പി ഐ ലോക്കല്‍ സെക്രട്ടറി കെ എസ് ബൈജുവിന് എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി പ്രസൂണ്‍. കെ.എസ് കൈമാറി

Advertisement