തണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.

423
Advertisement

ഇരിങ്ങാലക്കുട : ലോകതണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി, ഫെബ്രുവരി 1, വ്യാഴാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍, തിരുവനന്തപുരം കെ.എസ്.സി.എസ്.റ്റി.ഇ.യുടെ സാമ്പത്തികസഹായത്തോടുകൂടി ‘സുസ്ഥിര നഗരവികസനത്തിന് തണ്ണീര്‍ത്തടങ്ങളുടെ ആവശ്യകത’ എന്ന വിഷയത്തെ സംബന്ധിച്ച് ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. ചെന്നൈ സുവോളജിക്കല്‍ സര്‍വ്വേഓഫ് ഇന്ത്യയിലെ ശാസ്ത്രഞ്ജനായ ഡോ. കെ.എ. സുബ്രമഹ്ണ്യന്‍ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. പശ്ചിമഘ’ട്ടത്തിലെ തണ്ണീര്‍ത്തട ജൈവവൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അതിനുവേണ്ടിയുളള സുവോളജിക്കല്‍ സര്‍വ്വേയുടെ പ്രയത്‌നങ്ങളെകുറിച്ചും പ്രതിപാദിച്ചു. നാളെയുടെ കുടിവെളളലഭ്യത ഉറപ്പുവരുത്തുതിന് തണ്ണീര്‍ത്തടസംരക്ഷണം ഒഴിച്ചു കൂടാനാവാത്തതാണെ് ക്രൈസ്റ്റ്‌കോളേജിലെ ഭൗമ പരിസ്ഥിതിശാസ്ത്ര പഠനവകുപ്പിലെ റിട്ടയേര്‍ട് പ്രൊഫസറും റിസര്‍ച്ച് ഗൈഡുമായ ഡോ. എസ്. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കണ്ടല്‍ കാടുകള്‍വെച്ച് പിടിപ്പിക്കുക വഴി, കേരളത്തിലെ കടല്‍തീരങ്ങളുടെ സംരക്ഷണം ഉറപ്പ്‌വരുത്താന്‍ സാധിക്കുമെന്ന് കേരള വനശാസ്ത്ര സ്ഥാപനത്തിലെ (കെ.എഫ്.ആര്‍.ഐ.)യിലെ ശാസ്ത്രഞ്ജനായ ഡോ. സുചനപാല്‍ അഭിപ്രായപ്പെട്ടു. പ്രസ്തുത പരിപാടിയില്‍ 2016ലെ ജി.വി. രാജഅവാര്‍ഡ് ജേതാവും, കോളേജിന്റെ വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോയ് പി.ടി. സി.എം.ഐ. ആദരിക്കപ്പെട്ടു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.പി. ആന്റോ, ഭൗമശാസ്ത്രവകുപ്പ് മേധാവിഡോ. ലിന്റോ ആലപ്പാട്ട്, ഡോ. ടെസ്സി പോള്‍ എന്നിവര്‍ സംസാരിച്ചു.

Advertisement