തുറവന്‍കാട് പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ പമ്പ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങി

73

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് മുരിയാട് പഞ്ചായത്തിന്റെ സഹകരണത്തോടെ തുറവന്‍കാട് യൂണിയന്‍ കോള്‍പടവ് പാടശേഖരത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം കെ.യു.അരുണന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ മെമ്പര്‍ തോമസ് തത്തംപിള്ളി, കൃഷി അസി.ഡയറക്ടര്‍ ജി.മുരളീധരമേനോന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അജിത രാജന്‍, കെ.പി. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ.മനോഹരന്‍, പഞ്ചായത്തംഗം സരള വിക്രമന്‍, കൃഷി ഓഫീസര്‍ കെ.യു.രാധിക, പാടശേഖരസമിതി പ്രസിഡന്റ് വി.സി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പത്തെട്ടര ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഇതോടെ കൃഷിചെയ്യുന്നതിനുളള ഒരുക്കങ്ങളാരംഭിച്ചു. പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ കൃഷി ഇറക്കുന്നത്. പെട്ടി, പറ എന്നിവയുടെ സഹായത്തോടെയായിരുന്നു ഇതുവരെയും ഇവിടെ കൃഷി ചെയ്തിരുന്നത്. ഇത് സ്ഥാപിക്കുന്നതിനായി മാത്രം വര്‍ഷം തോറും അമ്പതിനായിരം രൂപയിലധികം കര്‍ഷകര്‍ക്ക് ചെലവുണ്ടായിരുന്നു. പമ്പ് സെറ്റ് സ്ഥാപിച്ചതോടെ ഇത് ഒഴിവാകുകയും കൃത്യമായ സമയത്ത് കൃഷി ഇറക്കുന്നതിന് കര്‍ഷകര്‍ക്ക് സാധിക്കുകയും ചെയ്യും. പതിമൂന്നരലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പമ്പ് സെറ്റ് സ്ഥാപിച്ചിട്ടുള്ളത്.

Advertisement