സ്വസ്ഥമായ ജീവിതത്തിന് യോഗശാസ്ത്രം അനിവാര്യം : സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ

399
Advertisement

ഇരിങ്ങാലക്കുട: സ്വസ്ഥമായ ജീവിതത്തിന് യോഗശാസ്ത്രം അനിവാര്യമെന്ന് സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ പറഞ്ഞു. ചെമ്മണ്ട ശാരദ ഗുരുകുലത്തില്‍കഴിഞ്ഞ 21 ദിവസമായി നടന്ന യോഗശാസ്ത്രശിബിരത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറക്ക് മാനസീക സമ്മര്‍ദ്ദത്തോടെ ജോലി ചെയ്യേണ്ടിവരുമ്പോള്‍ യോഗശാസ്ത്രം മനസ്സിന് ആശ്വാസമേകുന്നു. മനശാസ്ത്ര വിദഗ്ദര്‍ പോലും ഇന്ന് യോഗശാസ്ത്രം അംഗീകരിക്കുന്നു. ശിബിരത്തിന്റെ ആചാര്യന്‍ കൂടിയായ സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ 20 ദിവസങ്ങള്‍ക്കൊണ്ട് യോഗസൂത്രങ്ങള്‍ ഭാഷ്യസഹിതം പൂര്‍ണ്ണമായിവ്യാഖ്യാനിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ മെഡിക്കല്‍ സയന്‍സ് ഗ്യാസ്ട്രോളജി വിഭാഗം തലവന്‍ ആയ ഡോ: രാമകൃഷ്ണഗോപാല്‍ മുഖ്യാതിഥിയായിരുന്നു. പി.എന്‍.ഈശ്വരന്‍ ആശംസപ്രഭാഷണം നടത്തി. സംകൃതഭാരതി അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് വാചസ്പതി പി. നന്ദകുമാര്‍ ശാരദാഗുരുകുലത്തിന്റെ പ്രവര്‍ത്തനോദ്ദേശം വിവരിച്ചു. യോഗശാസ്ത്രശിബിരത്തിന്റെ മുഖ്യസംയോജകന്‍ സാമി ആദിത്യാനന്ദഗിരി സ്വാഗതവും നാഗാര്‍ജ്ജുന ട്രസ്റ്റിന്റെ പസിഡണ്ട് വിജയകുമാര്‍ നന്ദിയും പറഞ്ഞു. നാഗാര്‍ജുനചാരിറ്റീസിന്റെ സെക്രട്ടറി അഡ്വ.മധു.ടി.കെ, ട്രസ്റ്റി ശശി.പി. എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര പഠന ഗവേഷണകേന്ദ്രത്തില്‍ തുടക്കംകുറിച്ചു. വിശ്വ സംസ്‌കൃതപ്രതിഷ്ഠാനത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരായ ഡോ: ജി ഗംഗാധരന്‍നായര്‍, ഡോ: എം.പി.ഉണ്ണികൃഷ്ണന്‍, ഇ.വി.വസുവജ്, ഡോ: കെ.എന്‍.എദ്മകുമാര്‍, ബാലസുബ്രഹ്മണ്യന്‍, ഹരിഹരന്‍, സുരേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി ശിബിരത്തില്‍ പങ്കെടുത്തു സംസാരിച്ചു.

Advertisement