സെൻറ് ജോസഫ് സ് കോളേജിലെ അഗ്നി കോളേജ് യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് നടന്നു

31

ഇരിങ്ങാലക്കുട : സെൻറ് ജോസഫ് സ് കോളേജിലെ അഗ്നി കോളേജ് യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് നടന്നു.സെൻറ് ജോസഫ് കോളേജിലെ 2021-2022 ലെയൂണിയൻ സ്ഥാനാരോഹണ ചടങ്ങ് ഇന്നലെ (10-02-2022) ഉച്ചയ്ക്ക് ഒരുമണിക്ക് അ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ഡോ. സി. ആശാ തെരേസ് അധ്യക്ഷയായിരുന്നു. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട എയിഞ്ചലീന ബിജു ( മൂന്നാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനി) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി (മൂന്നാം വർഷം മാത്തമാറ്റിക്സ് വിദ്യാർത്ഥിനി ) എന്നിവരും മറ്റ് യൂണിയൻ ഭാരവാഹികളും അസോസിയേഷൻ സെക്രട്ടറിമാരും സ്ഥാനങ്ങൾ ഏറ്റെടുത്തു. അനഘ ജോൺസൻ ആശംസ പ്രസംഗം നടത്തി. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ സി. ബ്ലസി , ഡോ. സി. എലൈസ , ഡോ. ജെൻസി കെ. എ. , മിസ്സ് ശില്പ, മിസ്സ് ബിബി, മിസ്സ് ശ്രുതി എന്നിവർ നേതൃത്വം നൽകി.

Advertisement