കരുവന്നൂർ ബാങ്കിൻ്റെ കോപ്മാർട്ട് പഴം പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു

64

കരുവന്നൂർ:കർഷകരിൽ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോപ്മാർട് വെജിറ്റബിൾ സ്റ്റാളിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ ആദ്യവില്പന നടത്തി. കൗൺസിലർമാരായ നെസീമ കുഞ്ഞുമോൻ, പ്രവീൺ കെ., അൽഫോൻസ തോമസ് എന്നിവർ ആശംസകൾ നേർന്നു. എൻ. നാരായണൻ സ്വാഗതവും ടി.എസ്. ബൈജു നന്ദിയും രേഖപ്പെടുത്തി.

Advertisement