കൊല്ലാട്ടി ഷഷ്ഠിയ്ക്കിടെ സംഘര്‍ഷം : യുവമോര്‍ച്ച പ്രവര്‍ത്തകന് കുത്തേറ്റു

3457
Advertisement

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്ര (കൊല്ലാട്ടി) ഷഷ്ഠിയ്ക്കിടെ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പുല്ലൂര്‍ സ്വദേശി ഏറാട്ട് വീട്ടില്‍ അരുണ്‍ (25)നാണ് കുത്തേറ്റത്.അക്രമം നടത്തിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.ചെവ്വാഴ്ച്ച വൈകീട്ട് കാവടികള്‍ ക്ഷേത്രാങ്കണത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കാവടിയില്‍ ഡാന്‍സ് കളിയ്ക്കുന്നതിനിടെ 15 ഓളം പേര്‍ വളഞ്ഞ് വലയം തീര്‍ത്ത ശേഷം 5ഓളം പേര്‍ കത്തി കൊണ്ട് കുത്തുകയും കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്‌തെന്ന് അരുണ്‍ പറഞ്ഞു.പരിക്കേറ്റ അരുണിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയില്‍ 10 ഓളം തുന്നികെട്ടുകള്‍ നടത്തിയിട്ടുണ്ട്.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.