സ്പാനിഷ് ചിത്രം ‘വൈല്‍ഡ് ടെയ്ല്‍സ് സംപ്രേഷണം ചെയ്യുന്നു.

441
Advertisement

ഇരിങ്ങാലക്കുട : വിദേശ ഭാഷ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അര്‍ജന്റീനന്‍ സ്പാനിഷ് ചിത്രമായ ‘വൈല്‍ഡ് ടെയ്ല്‍സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സംപ്രേഷണം ചെയ്യുന്നു. ആറ് കഥകളുടെ സമാഹാരമാണ് ചിത്രം .ഡാമിയന്‍ സി ഫിറോണിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ യാഥാര്‍ഥ്യത്തിന് മുന്നില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിത്തെറിക്കുന്ന ,അക്രമത്തിന്റെ പാത സ്വീകരിക്കുന്ന കഥാപാത്രങ്ങളെ കാണാം. 122 മിനിറ്റ് സമയമുള്ള ചിത്രം മലയാളം സബ് – ടൈറ്റിലുകളോടെയാണ് സ്‌ക്രീന്‍ ചെയ്യുന്നത്. പ്രവേശനം സൗജന്യം.

Advertisement