മാപ്രാണം അമ്പുതിരുന്നാളിന് കൊടിയേറി

466
Advertisement

മാപ്രാണം : ചരിത്രപ്രസിദ്ധമായ വി.കുരിശിന്റെ പ്രതിഷ്ഠയുള്ള മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുന്നാളിന് വികാരി ഫാ.ഡോ.ജോജോ ആന്റണി കൊടി ഉയര്‍ത്തി.തുടര്‍ന്ന് നടന്ന വി.ബലിയ്ക്ക് നാസിക് ഫോറോന വികാരി ഫാ.ഡേവീസ് ചാലിശ്ശേരി,അസി.വികാരി ഫാ.റീസ് വടാശ്ശേരി,ഫാ.സാന്റോ ചക്രംപുള്ളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.ജനുവരി 6,7 തിയ്യതികളിലാണ് തിരുന്നാള്‍.ട്രസ്റ്റിമാരായ ജോസഫ് തെങ്ങോലിപറമ്പില്‍,ഫ്രാന്‍സീസ് പള്ളിത്തറ,ഡോ.ജോണ്‍സന് നായങ്കര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഓരുക്കങ്ങള്‍ നടക്കുന്നു.14 അമ്പുസമുദായങ്ങളുടെ തേരും അമ്പെഴുന്നള്ളിപ്പും വാദ്യമേളങ്ങളോടെ 6-ാം തിയ്യതി വൈകീട്ട് 10.30ന് പള്ളിയങ്കണത്തില്‍ എത്തിച്ചേരും.പ്രധാനതിരുന്നാള്‍ ദിനമായ 7ന് രാവിലെ കുര്‍ബാനയ്ക്ക് ഫാ.അനില്‍ കോങ്കത്ത് നേതൃത്വം നല്‍കും.വൈകീട്ട് 4ന് തിരുന്നാള്‍ പ്രദക്ഷണം നടക്കും.

Advertisement