മാപ്രാണം കൊലപാതകം ജാമ്യാപേക്ഷ തള്ളി

631
Advertisement

ഇരിങ്ങാലക്കുട : പാര്‍ക്കിംങ് തര്‍ക്കത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടികൊന്ന കേസില്‍ മാപ്രാണം വര്‍ണതീയറ്റര്‍ നടത്തിപ്പുകാരനും മുഖ്യ പ്രതിയുമായ മാപ്രാണം മനവലശ്ശേരി നടുപുരയ്ക്കല്‍ സഞ്ജയ് രവി (45)യുടേയും മറ്റു കൂട്ടു പ്രതികളുടേയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സെപ്തംബര്‍ 14 അര്‍ധരാത്രിയോടെ സിനിമ കാണാന്‍ എത്തുന്നവര്‍ സമീപവാസിയായ വാലത്ത് രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ക്ക് ചെയ്യുന്നതാണ് തര്‍ക്കത്തിന് ഇടയായത്. രാജനടക്കം സമീപവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തില്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു തര്‍ക്കം. ഇതിന്റെ ദേഷ്യത്തില്‍ സഞ്ജയും കൂട്ടാളികളും ചേര്‍ന്ന് രാജനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ 2 മാസത്തിലേറെയായി റിമാന്‍ഡിലാണ്.

Advertisement